cmo-

തിരുവനന്തപുരം : കേരളത്തിൽ പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയ എൻ.പി.ആറിനായി വിവരശേഖരണം നടത്താൻ സർക്കാർ ഉത്തരവിറക്കിയതിനെ വമിർശിച്ച് യൂത്ത് കോൺഗ്രസ്. ഫേസ്ബുക്ക് പേജിലാണ് യൂത്ത കോൺഗ്രസിന്റെ വിമർശനം. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾക്കിടെ ദേശീയ ജനസംഖ്യ രിജിസ്ട്രിയിലേക്കുള്ള വിവരശേഖരണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയതിനെയാണ് യൂത്ത് കോൺഗ്രസ് വിമർശിക്കുന്നത്.

"കേരളത്തിൽ പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച പിണറായി വിജയനെ ആഘോഷിച്ചവർ ആനന്ദ നൃത്തമാടി കഴിഞ്ഞെങ്കിൽ എൻ പി ആറിനായി വിവരശേഖരണം നടത്താൻ സർക്കാർ ഉത്തരവിറക്കിയതിനെ കുറിച്ച് പിണറായി വിജയനോട് വിശദീകരണം ചോദിക്കണം" യൂത്ത് കോൺഗ്രസ് ഫേസ്ബുക്കിൽ കുറിച്ചു.

ക്രമസമാധാന പ്രശ്നം മുൻനിറുത്തി മമതാബാനർജി ബംഗാളിൽ എൻ.പി.ആർ തയ്യാറാക്കുന്നത് നിറുത്തിവച്ചിരുന്നു. ദേശീയ ജനസംഖ്യ രജിസ്ട്രിയിലേക്കുള്ള വിവരശേഖരണം ജനസംഖ്യാകണക്കെടുപ്പിന്റെ ഭാഗമാണെന്നാണ് ബി.ജെ.പിയുടെ വാദം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കേരളത്തിൽ പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച പിണറായി വിജയനെ ആഘോഷിച്ചവർ ആനന്ദ നൃത്തമാടി കഴിഞ്ഞെങ്കിൽ എൻ പി ആറിനായി വിവരശേഖരണം നടത്താൻ സർക്കാർ ഉത്തരവിറക്കിയതിനെ കുറിച്ച് പിണറായി വിജയനോട് വിശദീകരണം ചോദിക്കണം. ഒരേ സമയം പൗരത്വ നിയമം നടപ്പിലാക്കില്ലെന്നും എന്നാൽ അതെ സമയം പൗരത്വ രജിസ്റ്ററിലേക്ക് വഴിവെക്കുന്ന എൻ പി ആറിനായി ആദ്യ പടി ചവിട്ടുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. ബംഗാളിൽ മമത ബാനർജി ഉപേക്ഷിച്ച എൻ പി ആർ സർവേയാണ് പിണറായി വിജയൻ സർക്കുലർ ഇറക്കി നടത്തുന്നത്.

ഇതിലെല്ലാം ഒരു തീരുമാനം ആയിട്ട് പോരെ പിണറായി വിജയന്റെ പൗരത്വ നിയമ വിരുദ്ധ പ്രസംഗം കേട്ട് ആനന്ദ നൃത്തമാടൽ !!