കൊൽക്കത്ത : പൗരത്വ നിയമഭേദഗതിക്കെതിരെ ശക്തമായ പ്രക്ഷോഭം നടക്കുന്ന ബംഗാളിൽ മമത ബാനർജിക്ക് ശക്തമായ മറുപടി നൽകാനൊരുങ്ങി ബി.ജെ.പി. പൗരത്വ നിയമം നടപ്പിലാക്കിയ നരേന്ദ്ര മോദി ഗവൺമെന്റിനെ അഭിനന്ദിച്ച് തിങ്കളാഴ്ച കൂറ്റൻ മാർച്ച് നടത്തുമെന്ന് ബി.ജെ.പി വർക്കിംഗ് പ്രസിഡന്റ് ജെ.പി. നദ്ദ അറിയിച്ചു.
ബംഗാൾ പൂർണമായും പൗരത്വ ഭേദഗതിക്കെതിരാണെന്ന മുഖ്യമന്ത്രി മമതാ ബാനർജിയുടെ വാദത്തെ നേരിടാനാണ് ബി.ജെ.പിയുടെ പുതിയ നീക്കം. 50000ത്തോളം പ്രവർത്തകർ പങ്കെടുക്കുമെന്ന് ബി.ജെ.പി അവകാശപ്പെട്ടു. ധർമതലയിൽ നിന്നും ആരംഭിക്കുന്ന മാർച്ച് സ്വാമി വിവേകാനന്ദന്റെ വീടിനടുത്ത് സമാപിക്കും. എന്നാൽ ബി.ജെ.പി. മാർച്ചിന് മറുപടിയായി ചൊവ്വാഴ്ച തന്നെ കൂറ്റൻ റാലി നടത്തുമെന്ന് മമതയും പ്രഖ്യാപിച്ചിട്ടുണ്ട്.