കൊച്ചി: പ്രമുഖ ഫാമിലി ഫാഷൻ കേന്ദ്രമായ മാക്‌സ് ഫാഷന്റെ കൊച്ചിയിലെ ആറാമത്തെയും സംസ്ഥാനത്തെ 29-ാമത്തെയും സ്‌റ്റോർ കലൂർ ജംഗ്‌ഷന് സമീപം കലൂർ-കതൃക്കടവ് റോഡിൽ തുറന്നു. പരമ്പരാഗത - കണ്ടംപററി ഡിസൈനുകളുടെ സമന്വയമാണ്, വിശാലമായ സ്‌റ്റോറിൽ ഒരുക്കിയിട്ടുള്ളതെന്ന് മാക്‌സ് കേരള ടെറിറ്ററി ഹെഡ് പെഡി രാജു ആനന്ദ് റാം പറഞ്ഞു.
വിന്റർ സീസൺ വസ്‌ത്രങ്ങളുടെ വിപുലമായ ശേഖരവും സ്‌റ്രോറിലുണ്ട്. പുരുഷന്മാർ, വനിതകൾ, കുട്ടികൾ എന്നിവർക്കുള്ള വൈവിദ്ധ്യമാർന്ന ശ്രേണികളും അണിനിരത്തിയിരിക്കുന്നു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഒട്ടേറെ ഓഫറുകളും ലഭ്യമാണ്.