തിരുവനന്തപുരം: ദേശീയ ജനസംഖ്യ നടപടികൾ കേരളത്തിൽ നിർത്തിവയ്ക്കാൻ സർക്കാർ ഉത്തരവ്. എൻ.പി.ആറിനെ കുറിച്ച് ആശങ്ക ഉള്ളതിനാലാണ് സർക്കാർ നടപടികൾ നിർത്തിവയ്ക്കാൻ ഉത്തരവിട്ടത്. പൊതുഭരണ പ്രിൻസിപ്പൾ സെക്രട്ടറിയുടേതാണ് ഉത്തരവ്. സെൻസസ് ഓപ്പറേഷൻ ഡയറക്ടറെ സർക്കാർ നിലപാട് അറിയിച്ചു. നേരത്തെ എൻ.പി.ആറിന്റെ സർക്കാർ നടപടിയെ വിമർശിച്ച് ചോദ്യം ചെയ്ത് യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിരുന്നു.