ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യമെമ്പാടും പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ബില്ലിനെ പിന്തുണച്ച് ആയിരങ്ങൾ തലസ്ഥാനത്തി അണിചേർന്നു. ഞങ്ങൾ രാജ്യത്തിനൊപ്പമാണെന്ന മുദ്രാവാക്യം ഉയർത്തിയാണ് ജനങ്ങൾ ഒത്തുചേർന്നത്. പൗരത്വ നിയമത്തെ പിന്തുണച്ച് അയ്യായിരത്തിലധികം ജനങ്ങളാണ് ഇന്ന് ഡൽഹിയിലെ കൊണാട്ട് പ്ലെയിസിസിനെ റാലിയിൽ പങ്കെടുത്തത്.
വൈകിട്ട് അഞ്ചുമണിയോടെ ആരംഭിച്ച റാലി തങ്ങൾ രാഷ്ട്ര വിരുദ്ധ ശക്തികൾക്ക് എതിരാണെന്ന് ശബ്ദമുയർത്തി. ഇന്ത്യൻ പതാകയേന്തിയാണ് അവർ ബില്ലിനെ പിന്തുണച്ച് രംഗത്തെത്തിയത്. രാജ്യമ്പാടും പ്രതിഷേധങ്ങളും കലാപങ്ങളും നടക്കുമ്പോൾ തങ്ങൾ രാജ്യത്തെ നിയമത്തിനൊപ്പമുണ്ടെന്ന മുദ്രാവാക്യമുയർത്തിയാണ് ഇവർ പ്രകടനം നടത്തിയത്.
5000 strong celebration for the nation. #WeSupportCAA pic.twitter.com/XKqEg5KvGU
— अंकित जैन (@indiantweeter) December 20, 2019