മംഗളൂരു: മംഗളുരുവിലെ പൊലീസ് വെടിവയ്പ്പിനെ ന്യായീകരിച്ച് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച് രാജ. മരിച്ചത് നൂറുകണക്കിനാളുകളെ കൊല്ലാൻ ശ്രമിച്ചവരാണെന്നും കല്ലിന് കല്ലും, തോക്കിനും തോക്കുമാണ് മറുപടിയെന്നും എച്ച് രാജ പ്രതികരിച്ചു. പൊലീസിന് മുന്നില്‍ മറ്റ് വഴികൾ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വഭേദഗതിക്കെതിരെ മംഗലാപുരത്ത് നടന്ന പ്രതിഷേധത്തില്‍ ഉണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ജലീൽ, നൗഷീൻ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവെയ്പ്പ് നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. റബർ ബുള്ളറ്റാണ് പ്രയോഗിച്ചതെന്നായിരുന്നു പൊലീസ് നേരത്തെ നല്‍കിയ വിശദീകരണം.