കിഫ്ബിയിലൂടെ വലിയ വികസന മുന്നേറ്റത്തിന് ആണ് കേരളം സാക്ഷ്യം വഹിക്കുന്നത് എന്ന് തിരുവനന്തപുരത്ത് അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ സംസ്ഥാനതല പ്രദര്‍ശനം ആയ കേരള നിര്‍മ്മിതി ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 50,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ആണ് ധനകാര്യ വകുപ്പിന് കീഴിലുള്ള കിഫ്ബി നടപ്പില്‍ വരുത്തുന്നത്. ഇതുവരെ സംസ്ഥാനത്ത് 45,619 കോടി രൂപയുടെ 591 പദ്ധതികള്‍ക്ക് ആണ് കിഫ്ബി അനുമതി നല്‍കിയിട്ടുള്ളത്. ധനമന്ത്രി ഡോ. തോമസ് ഐസക്ക് അധ്യക്ഷനായിരുന്നു.

തിരുവനന്തപുരം ജില്ലാ പദ്ധതികളുടെ പ്രദര്‍ശന ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. പദ്ധതികളെ കുറിച്ചുള്ള വിപുലമായ പ്രദര്‍ശനമാണ്, തൈക്കാട് പൊലീസ് ഗ്രൗണ്ടില്‍ 21,22 തീയതികളിലായി ഒരുക്കിയിരിക്കുന്നത്. നിയമസഭാ നിയോജക മണ്ഡലം തിരിച്ചുള്ള കിഫ്ബി പദ്ധതികളുടെ അവലോകനവും സംഘടിപ്പിച്ചിട്ടുണ്ട്. ബില്‍ഡിംഗ് ഇന്‍ഫര്‍മേഷന്‍ മൊഡ്യൂള്‍, ജി.ഐ.എസ് മോഡല്‍, റോഡ് നിര്‍മ്മാണത്തിലെ ഗുണനിലവാരം പരിശോധിക്കുന്ന ഓട്ടോ ലാബ് എന്നിവയും പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുണ്ട്.

kiifb