തിരുവനന്തപുരം: ധനുമാസത്തിലെ മഞ്ഞ് പൊഴിയും സന്ധ്യകളിൽ സംഗീതത്തിന്റെ ലഹരി നുണയാനാഗ്രഹിക്കുന്നവർക്കായി കുതിരമാളികയിലേക്ക് വരവായി മറ്റൊരു സ്വാതി സംഗീതോത്സവം. ഇക്കുറി പദ്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപത്തിന്റെ തുടർച്ചയായുള്ള ലക്ഷദീപം നടക്കുന്നതിനാൽ പത്ത് ദിവസമെന്നത് ഒരു ദിവസം നീട്ടി 11 ദിവസമാക്കിയിട്ടുണ്ട് സ്വാതി സംഗീതോത്സവം. ജനുവരി നാല് മുതൽ 14വരെ സംഗീതക്കച്ചേരികൾ നടക്കും. 15നാണ് ക്ഷേത്രത്തിൽ ലക്ഷദീപം. 4ന് അമൃത വെങ്കടേഷിന്റെ കച്ചേരിയോടെ ആരംഭിച്ച് 14ന് സഞ്ജയ് സുബ്രഹ്മണ്യന്റെ കച്ചേരിയോടെയാണ് ഇക്കുറി സംഗീതോത്സവം സമാപിക്കുക
.
4ന് അമൃത വെങ്കടേഷ് (വയലിൻ- രാജീവ് മുകുന്ദൻ, മൃദംഗം- എസ്.ജെ. അർജുൻ ഗണേശ്, ഘടം- ഡോ.എസ്. കാർത്തിക്, മുഖർശംഖ്- പയ്യന്നൂർ ഗോവിന്ദപ്രസാദ്), 5ന് പ്രിൻസ് രാമവർമ്മ (വയലിൻ- ആവണീശ്വരം എസ്.ആർ. വിനു, മൃദംഗം- ബി. ഹരികുമാർ, ഘടം- ഡോ.എസ്. കാർത്തിക്, മുഖർശംഖ്- പയ്യന്നൂർ ഗോവിന്ദപ്രസാദ്), 6ന് കർണാടിക ബ്രദേഴ്സ്-കെ.എൻ. ശശികിരണും ഗണേശും (വയലിൻ- എസ്.ആർ. മഹാദേവശർമ്മ, മൃദംഗം- മുളങ്കാടകം രാംജി, ഘടം- ഉടുപ്പി ശ്രീധർ, മുഖർശംഖ്- തിരുനക്കര രതീഷ്), 7ന് എച്ച്. രത്നപ്രഭ (വയലിൻ- എസ്.ആർ. രാജശ്രി, മൃദംഗം- ഡോ.ജി.ബാബു, ഘടം- ആദിച്ചനല്ലൂർ അനിൽകുമാർ, മുഖർശംഖ്- തിരുനക്കര രതീഷ്), 8ന് അമിത് നാഡിഗിന്റെ പുല്ലാങ്കുഴൽ കച്ചേരി (വയലിൻ- ആവണീശ്വരം എസ്.ആർ.വിനു, മൃദംഗം- ചെങ്ങളം സിനേഷ്, ഘടം- തിരുവനന്തപുരം രാജേഷ്, മുഖർശംഖ്- പരവൂർ ഗോപകുമാർ), 9ന് ഒ.എസ്. അരുൺ (വയലിൻ- എസ്.ആർ. മഹാദേവശർമ്മ, മൃദംഗം- നാഞ്ചിൽ അരുൾ, ഘടം- മാഞ്ഞൂർ ഉണ്ണികൃഷ്ണൻ), 10ന് സാകേതരാമൻ (വയലിൻ- തിരുവനന്തപുരം സമ്പത്ത്, മൃദംഗം- എൻ.സി. ഭരദ്വാജ്, ഘടം- വാഴപ്പള്ളി കൃഷ്ണകുമാർ), 11ന് വിഷ്ണുദേവ് നമ്പൂതിരി (വയലിൻ- തിരുവനന്തപുരം സമ്പത്ത്, മൃദംഗം- പാലക്കാട് മഹേഷ് കുമാർ, ഘടം- പല്ലടം സുധീർ), 12ന് അമൃത മുരളി (വയലിൻ- ഡോ. ഹേമലത, മൃദംഗം- ബോംബെ ഗണേശ്, ഘടം- വേലാറ്റഞ്ഞൂർ ശ്രീജിത്, മുഖർശംഖ്- ഭാഗ്യലക്ഷ്മി എം. കൃഷ്ണ), 13ന് ടി.വി. ഗോപാലകൃഷ്ണൻ (വയലിൻ- എസ്. വരദരാജൻ, മൃദംഗം- ബി. വിജയ് നടേശൻ, ഘടം- വി. സുരേഷ്), 14ന് സഞ്ജയ് സുബ്രഹ്മണ്യൻ (വയലിൻ- എസ്. വരദരാജൻ, മൃദംഗം- നെയ്വേലി വെങ്കടേഷ്, ഗഞ്ചിറ- അനിരുദ്ധ് ആത്രേയ).
ഇതിന് പുറമേ 19ന് ഞായറാഴ്ച കോട്ടയ്ക്കകം ലെവി ഹാളിൽ പ്രിൻസ് രാമവർമ്മയുടെ പ്രത്യേക കച്ചേരിയുമുണ്ടാകും. ആവണീശ്വരം എസ്.ആർ.വിനു (വയലിൻ), ബി. ഹരികുമാർ (മൃദംഗം), ഡോ.എസ്. കാർത്തിക് (ഘടം), പയ്യന്നൂർ ഗോവിന്ദപ്രസാദ് (മുഖർശംഖ്) എന്നിവരാകും പക്കമേളക്കാർ.