മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കിന്റെ ടീസർ തരംഗമാകുന്നു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ടീസർ യൂ ട്യൂബ് ട്രെൻഡിംഗിൽ ഒന്നാം സ്ഥാനത്താണ്. മമ്മൂട്ടിയുടെ മറ്റൊരു മാസ് അവതാരമായിരിക്കും ഷൈലോക്ക് എന്നാണ് ടീസർ നൽകുന്ന സൂചന.
തമിഴിൽ കുബേരൻ എന്ന പേരിൽ ഷൈലോക്ക് ഡബ് ചെയ്യുന്നുണ്ട്. ഷൈലോക്കിലൂടെ മലയാളത്തിൽ അരങ്ങേ റുന്ന തമിഴ്്താരം രാജ് കിരണാണ് തമിഴ് ഡബിംഗ് റൈറ്റ് വാങ്ങിയത്. ഗുഡ്വിൽ എന്റർടെയ്ൻമെന്റ് സിന്റെ ബാനറിൽ ജോബി ജോർജാണ് ഷൈലോക്ക് നിർമ്മിക്കുന്നത്. രാജ്കിരൺ, മീന, സിദ്ദിഖ്, കലാഭവൻ ഷാജോൺ, ബിബിൻ ജോർജ്, അർത്ഥന ബിനു തുടങ്ങിയവരും വേഷമിടുന്നു. നവാഗതരായ അനീഷ് ഹമീദും ബിബിൻ മോഹനനും ചേർന്നാണ് രചന നിർവഹിക്കുന്നത്. ഗോപിസുന്ദറിന്റേതാണ് സംഗീതം. കാമറ: രണദിവെ.