കോഴിക്കോട്: ഹർത്താൽ ദിനത്തിൽ സർവീസ് നടത്തിയ സ്വകാര്യ ബസ് അജ്ഞാത സംഘം അടിച്ചുതകർത്തു. കോഴിക്കോട് ജില്ലയിലെ കല്ലാച്ചിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. വടകര-തൊട്ടിൽപ്പാലം റൂട്ടിൽ ഓടുന്ന കൂടൽ എന്ന ബസിന് നേരയാണ് ആക്രമണം ഉണ്ടായത്.
ബസിന്റെ ഇരുഭാഗത്തെയും ഗ്ലാസുകൾ തകർത്ത നിലയിലാണ്. ടയറുകൾ കുത്തിക്കീറി നശിപ്പിക്കുകയും ചെയ്തു. ഹർത്താൽ ദിനത്തിൽ വാഹനം സർവീസ് നടത്തിയാൽ അടിച്ചുതകർക്കുമെന്ന് നേരത്തെ ഹർത്താലനുകൂലികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് നടന്ന ഹർത്താലിൽ പരക്കെ ആക്രമണം ഉണ്ടായിരുന്നു. കല്ലേറില്‍ 20 കെ.എസ്.ആര്‍.ടി.സി ബസുകളുടെ ചില്ലുകള്‍ തകര്‍ത്തിരുന്നു.