പത്തനംതിട്ട ജില്ലയിലെ തുമ്പമണ്ണിന് അടുത്ത് ഉള്ള ഒരു കൃഷി സ്ഥലം .ഇതിനോട് ചേര്‍ന്ന ഒരു വലിയ മണ്‍കൂന,അതില്‍ നിറയെ ചിതല്‍ പുറ്റുകള്‍ ഉള്ള മാളങ്ങൾ, ഇതിനകത്ത് നിന്ന് ഒരു വലിയ മൂര്‍ഖന്‍ പാമ്പ് തല പുറത്തേക്ക് ഇട്ട് രണ്ട് ദിവസം ആയി ഇരിക്കുന്നു. ഇടയ്ക്ക് മാളത്തിനകത്ത് കയറു , കുറച്ച് നേരം പുറത്തേക്ക് വരും പണിക്കാര്‍ക്കും നാട്ടുകാര്‍ക്കും ഇതിനാല്‍ ഇതുവഴി പോകാനും പണി ചെയ്യാനും ഭയം അങ്ങനെയാണ് പഞ്ചായത്തിൽ വാവയെ വിളിച്ചത്. സ്ഥലത്ത് എത്തിയ വാവ പുല്ലുകള്‍ വെട്ടി മാളങ്ങള്‍ കാണുന്ന വിധത്തിലാക്കി.

vava-suresh

നിറയെ മാളങ്ങള്‍, കുറച്ച് മണ്ണ് വെട്ടി മാറ്റിയപ്പോള്‍ തന്നെ മൂർഖൻ ഒരു മാളത്തില്‍ തല പുറത്തേക്ക് ഇട്ടു,വീണ്ടും അകത്ത് കയറി,പിന്നെ വാവയ്ക്ക് നേരെ ദേഷ്യ പ്രകടനം ,നല്ല വലുപ്പമുള്ള ആണ്‍ മൂര്‍ഖന്‍ പാമ്പാണ്. കണ്ടത് നന്നായി,ഇല്ലെങ്കില്‍ മാറ്റിങ്ങ് സമയം ആയതിനാല്‍ ഇതിനകത്ത് വന്ന് പെണ്‍പാമ്പ് മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിക്കാനുള്ള സാധ്യത കൂടുതല്‍ ആയിരുന്നു.തുടര്‍ന്ന് രാത്രിയോടെ വെഞ്ഞാറ് മൂടിനടുത്ത് ആലും തറയിലെ ഒരു വീട്ടില്‍ തവളയെ വിഴുങ്ങി കൊണ്ട് ഇരുന്ന ഒരു മൂര്‍ഖനെ പിടി കൂടി കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്‌