india

ഡൽഹി: അതിർത്തി തർക്കങ്ങൾക്ക് കൂടുതൽ പരിഹാരം കണ്ടെത്താനായി ഇന്ത്യയും ചൈനയും വീണ്ടും ചർച്ചയ്ക്കൊരുങ്ങുന്നു. ഇരു പ്രതിനിധികളും ശനിയാഴ്ച്ച ഡൾഹിയിൽ സമ്മേളിക്കും. കാശ്മീർവിഷയത്തിൽ ചൈന സ്വികരിച്ച നിലപാട് ഇന്ത്യ - ചൈന ബന്ധത്തെ സാരമായി ബാധിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ ചർച്ച പ്രയോജനം ചെയ്യില്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം.


കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും, ഇന്റർനെറ്റ് സേവനം റദ്ദാക്കിയതുമൾപ്പെടെയുള്ള വിഷയങ്ങൾ യു.എൻ രക്ഷാസമിതിയിൽ ഉയർത്താൻ ചൈന ശ്രമിച്ചിരുന്നു. അതിനാൽ ശനിയാഴ്ചത്തെ ചർച്ച എപ്രകാരം പുരോഗമിക്കുന്നു എന്നത് ഇന്ത്യയെ സംബന്ധിച്ച് പ്രധാനമാണ്. കഴിഞ്ഞ വർഷം ചൈനയിലെ വുഹാനിൽ നടന്ന ഇന്ത്യ-ചൈന ആദ്യ അനൗപചാരിക ഉച്ചകോടിക്ക് ശേഷം,​ മോദിയുടെയും ഷിജിൻ പിംങിന്റെയും തന്ത്രപരമായ മാർഗ നിർദ്ദേശൾ നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ പരിഹരിക്കാൻ സഹായിച്ചെന്ന് ഇന്ത്യൻ സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് പറഞ്ഞു. ഇതിനിടെ ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും,​ ചൈനീസ് വിദേശകാര്യ മന്ത്രി വാങിയും തമ്മിൽ ഹൈബരാബാദ് ഹൗസിൽ കൂടിക്കാഴ്ച്ച നടത്തും. ച‌ർച്ച ഇന്ത്യ-ചൈന ബന്ധത്തിന് കൂടുതൽ സഹായമാവുമെന്നാണ് ഇന്ത്യൻ വിദേശകാര്യ വൃത്തങ്ങൾ കരുതുന്നത്.