തക്കസമയത്ത് തനിക്ക് ആവശ്യമായ ചികിത്സ തന്നു സഹായിച്ച ഡോക്ടർക്ക് നന്ദി പറഞ്ഞ് നടൻ മോഹൻലാൽ. ദുബായിലെ ബുർജീൽ ആശുപത്രിയിലെ അഡ്വാൻസ്ഡ് സർജറി വിഭാഗത്തിലെ ഡോക്ടറായ ഭുവനേശ്വർ മചാനിക്കാണ് മോഹൻലാൽ തന്റെ നന്ദി അറിയിച്ചത്. ഭുവനേശ്വറിന്റെ വൈദഗ്ദ്യം കാരണമാണ് തന്റെ കൈക്ക് ആവശ്യമായ ചികിത്സ കിട്ടിയതെന്നും മോഹൻലാൽ പറയുന്നുണ്ട്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം താരം അറിയിച്ചത്.
'തങ്ങളുടെ പ്രിയപ്പെട്ട 'ലാലേട്ടൻ' അതിവേഗം സുഖം പ്രാപിക്കട്ടെ എന്നറിയിച്ചുകൊണ്ട് അദ്ദേഹത്തിന്റെ എണ്ണമറ്റ ആരാധകർ പോസ്റ്റിന് കീഴിൽ കമന്റുകളുമായി എത്തിയിട്ടുണ്ട്. ബാൻഡേജ് ചെയ്യപ്പെട്ട കയ്യോടെ ഡോക്ടറിനൊപ്പം നിൽക്കുന്ന ചിത്രവും താരം പോസ്റ്റിൽ നൽകിയിട്ടുണ്ട്. അടുത്തിടെ ഏതാനും ഉദ്ഘാടന വേദികളിലും മറ്റും ബാൻഡേജിട്ട കൈയുമായി താരം പ്രത്യക്ഷപ്പെട്ടിരുന്നു.
മോഹൻലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന് ബിഗ് ബ്രദറിന്റെ ട്രെയിലർ ഇന്നലെ പുറത്തിറങ്ങിയിരുന്നു. സച്ചിദാനന്ദൻ എന്ന കഥാപാത്രമാണ് മോഹൻലാൻചിത്രത്തിൽ അവതരിപ്പിക്കുന്നത്. 25 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ബിഗ് ബ്രദർ ജനുവരി 16നാണ് തീയറ്ററുകളിൽ എത്തുക.