modi

‌‌‌ഡൽഹി: മോദി സർക്കാർ അധികാരത്തിലേറി ആറ് മാസം കഴിഞ്ഞു. ഇത്രയും കാലത്തിനിടയിൽ വിവിധ മന്ത്രായങ്ങളുടെ പ്രകടനം പ്രധാന മന്ത്രി അവലോകനം ചെയ്തു . ഡൽഹിയിൽ നടന്ന ചടങ്ങിൽ വിവിധ വകുപ്പുകൾ എടുത്ത പ്രധാന തീരുമാങ്ങൾ വിലയിരുത്തി. കൃഷി, ഗ്രാമ വികസനം, സാമൂഹിക മേഖല ഇവയിലായിരുന്നു മന്ത്രാലയങ്ങളുടെ കൂടുതൽ ശ്രദ്ധ. സർക്കാരിന്റെ പദ്ധതികൾ നടപ്പാക്കുന്നതിൽ വിവിധ വകുപ്പുകൾ നടത്തിയ പ്രവർത്തനങ്ങളും ഇത്തവണ ക്യാബിനറ്റ് മീറ്റിംഗിൽ മോദി അവലോകനം ചെയ്തു.