തിരുവനന്തപുരം: സി.പി.ഐ പാർലമെന്ററി പാർട്ടി നേതാവും എ.ഐ.ടി.യു.സി നേതാവുമായ ബിനോയ് വിശ്വത്തെ മംഗലാപുരത്ത് പൊലീസ് അറസ്റ്റ് ചെയ്തതിൽ ശക്തമായി പ്രതിഷേധിക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ തൊഴിലാളികളോട് അഭ്യർത്ഥിച്ചു. കർഫ്യു ലംഘിച്ച് പ്രതിഷേധപ്രകടനം നയിച്ചപ്പോഴാണ് കർണാടകയിലെ പാർട്ടി നേതാക്കളോടൊപ്പം ബിനോയിയെ അറസ്റ്റ് ചെയ്തതെന്നും കെ.പി. രാജേന്ദ്രൻ പറഞ്ഞു.