തിരുവനന്തപുരം: കുട്ടികളിൽ മാതൃഭാഷാസ്‌നേഹവും വായനാശീലവും വളർത്താൻ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് 'അക്ഷരനിറവ്- 2020' എന്ന പേരിൽ ജില്ലയിലെ വിവിധ സ്‌കൂളുകളിൽ പുസ്തകപ്രദർശനവും വില്പനയും സംഘടിപ്പിക്കുന്നു. ജില്ലയിലെ തിരഞ്ഞെടുത്ത 20 സ്‌കൂളുകളിൽ ജനുവരി 6 മുതൽ ഫെബ്രുവരി 6 വരെ പുസ്തകപ്രദർശന പരിപാടിയാണ് സംഘടിപ്പിക്കുന്നത്.
ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 230 പുസ്തകങ്ങളാണ് പ്രദർശനത്തിനും വില്പനക്കുമായി ഒരുക്കിയിരിക്കുന്നത്
230 പുസ്തകത്തിന്റെയും ഓരോ കോപ്പി വീതം ഒരുമിച്ച് എടുക്കുന്നവർക്ക് 50 ശതമാനം വിലകിഴിവും ലഭിക്കും
'അക്ഷരനിറവ് 2020' നടത്തുന്ന സ്കൂളുകൾ
കല്ലറ ഗവ.എച്ച്.എസ്.എസ്, കിളിമാനൂർ ഗവ.എച്ച്.എസ്.എസ്
കണ്ണശമിഷൻ എച്ച്.എസ് പേയാട്
ജി.വി.എച്ച്.എസ്.എസ് വിതുര
ഗവ. ഗേൾസ് എച്ച്.എസ്.എസ് പേരൂർക്കട
ഭാരതീയ വിദ്യാഭവൻ കൊടുങ്ങാനൂർ
പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്.എസ് പനവൂർ
സർവോദയ സി.ബി.എസ്.ഇ നാലാഞ്ചിറ
ഗേൾസ് എച്ച്.എസ്.എസ് മണക്കാട്
സർവോദയ ഐ.സി.എസ്.ഇ നാലാഞ്ചിറ
സെന്റ് ജോൺസ് എച്ച്.എസ്.എസ് നാലാഞ്ചിറ
ഗവ.എച്ച്.എസ്.എസ് പരുത്തിപ്പള്ളി
ഗേൾസ് എച്ച്.എസ്.എസ് നെടുമങ്ങാട്