prd

ഡിമൻഷ്യ രോഗികളുടെ പരിചരണം: സ്ഥാപനങ്ങൾക്ക് താത്പര്യപത്രം സമർപ്പിക്കാം
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ സാമൂഹ്യനീതി വകുപ്പിന്റെ കെട്ടിടത്തിൽ ഡിമെൻഷ്യ രോഗികളെ പരിചരിക്കുന്നതിന് വകുപ്പിന്റെ സഹകരണത്തോടെ സ്ഥാപനം നടത്തുന്നതിന് കോഴിക്കോട് സ്വദേശികളും ഈ രംഗത്ത് പ്രവർത്തിക്കുന്നവരുമായ എൻ.ജി.ഒകളിൽ നിന്നും/ സന്നദ്ധ സംഘടനകളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. മാർഗനിർദേശങ്ങൾ www.sjd.kerala.gov.in ൽ ലഭ്യമാകും. പ്രൊപ്പോസലുകൾ 31ന് മുൻപ് സാമൂഹ്യനീതി ഡയറക്ടറേറ്റിൽ ലഭിക്കണം.

ഔദ്യോഗിക ക്യാമ്പ് മാറ്റിവെച്ചു
തിരുവനന്തപുരം: യൂണിവേഴ്സിറ്റി & ഫുഡ്‌സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണൽ 27ന് തൃശ്ശൂർ പി.ഡബ്ലി.യു.ഡി റെസ്റ്റ് ഹൗസിൽ നടത്താനിരുന്ന ഔദ്യോഗിക ക്യാമ്പ് 24ലേയ്ക്ക് മാറ്റി വച്ചു.


ന്യൂമാറ്റ്സ് ഏകദിന പഠന ക്യാമ്പ് 27 മുതൽ
തിരുവനന്തപുരം: 2019-20 അദ്ധ്യയനവർഷത്തെ പ്രതിഭകളായ കുട്ടികൾക്കുളള ഗണിത പരിപോഷണ പരിപാടിയായ ന്യൂമാറ്റ്സിന്റെ ഏകദിന പഠന ക്യാമ്പ് ഈ മാസം നടക്കും. തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലെ കുട്ടികൾക്ക് കോഴിക്കോട് നടക്കാവ് ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ 27നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ കുട്ടികൾക്ക് ആലപ്പുഴ ചെങ്ങന്നൂരിൽ ജി.ബി.എച്ച്.എസിൽ 28നും ക്യാമ്പ് നടക്കും. ന്യൂമാറ്റ്സിൽ അംഗങ്ങളായ എല്ലാ കുട്ടികളും അതത് കേന്ദ്രങ്ങളിൽ രാവിലെ ഒൻപതിന് എത്തണം.



ഇക്കണോമിക്സ് ഗസ്റ്റ് ലക്ചറർ ഒഴിവ്
തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിൽ (സി.ഇ.ടി) ഇക്കണോമിക്സ് ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം വേണം. യു.ജി.സി നെറ്റ് പാസായവർക്ക് മുൻഗണന. താൽപര്യമുള്ളവർ 26ന് രാവിലെ 10ന് ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളുമായി ഗണിതശാസ്ത്രവിഭാഗം മേധാവിയുടെ ഓഫീസിലെത്തണം.

പ്രോജക്ട് എൻജിനിയർ കരാർ നിയമനം
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോട്ടൂരിൽ സ്ഥാപിക്കുന്ന അന്തർദേശീയ നിലവാരമുള്ള ആന പുനരധിവാസ കേന്ദ്രത്തിൽ കരാറടിസ്ഥാനത്തിൽ പ്രോജക്ട് എൻജിനിയറെ നിയമിക്കുന്നു. സ്ട്രക്ചറൽ എൻജിനിയറിംഗിൽ എം.ടെക് ബിരുദവും പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 40,000 രൂപ. ജനുവരി എട്ട് വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.forest.kerala.gov.in.

എൽ.എസ്.എസ്/ യു.എസ്.എസ് പരീക്ഷ
തിരുവനന്തപുരം: 2020 ഫെബ്രുവരിയിൽ നടക്കുന്ന എൽ.എസ്.എസ്/ യു.എസ്.എസ് പരീക്ഷയുടെ വിജ്ഞാപനം www.keralapareekshabhavan.in ൽ ലഭ്യമാണ്.


നിയമസഭാ പരിസ്ഥിതി സമിതി യോഗം 27ന്
തിരുവനന്തപുരം: കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി 27ന് രാവിലെ പത്തിന് കോഴിക്കോട് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. കേരളത്തിലെ പാറക്വാറി/ക്രഷർ യൂണിറ്റുകളുടെ പ്രവർത്തനത്താലുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങൾ സംബന്ധിച്ച് സമിതി നടത്തുന്ന സ്വതന്ത്രപഠനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരിൽ നിന്നും പരിസ്ഥിതി പ്രവർത്തകരിൽ നിന്നും തെളിവെടുക്കും. കുമരനല്ലൂർ, കീഴാരിയൂർ എന്നീ സ്ഥലങ്ങൾ സന്ദർശിക്കും.