abvp

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് കോഴിക്കോട് എ.ബി.വി.പി നടത്തിയ പ്രകടനത്തിനെതിരെ കൂവിവിളിച്ച് പ്രതിഷേധിച്ച പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിഡ്സൺ കോർണറിൽ നിന്ന് കസ്റ്റഡിയിലെടുത്ത പെൺകുട്ടിയെ ടൗൺ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയെന്നാണ് വിവരം.

പെൺകുട്ടിക്കെതിരെ കേസെടുത്തിട്ടുണ്ടോയെന്ന കാര്യം ഇതുവരെ വ്യക്തമല്ല. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് എ.ബി.വി.പി പ്രകടനം നടത്തിയിരുന്നു. അതേ സമയം നിയമത്തിനെതിരെയുള്ള പ്രതിഷേധം തുടരുകയാണ്. പ്രതിഷേധങ്ങളുടെ സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്കകൾ പരിഗണിക്കാതെ ദേശീയ പൗരത്വ റജിസ്റ്റർ (എൻ.ആർ.സി) പ്രക്രിയകൾ ആരംഭിക്കില്ലെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിട്ടുണ്ട്.