തിരുവനന്തപുരം : ഡിജിറ്റൽ, മീഡിയ ആൻഡ് എന്റർടൈയിമെന്റ് ഇൻഡസ്ട്രി എന്നിവയിലെ തൊഴിൽ പരിശീലന സാദ്ധ്യതകൾ എന്ന വിഷയത്തിൽ അംഗീകൃത പഠനകേന്ദ്രങ്ങളെ ഉൾപ്പെടുത്തി കേരള സ്റ്റേറ്റ് റൂട്രോണിക്സ് തിരുവനന്തപുരത്ത് ശില്പശാല സംഘടിപ്പിച്ചു. റൂട്രോണിക്സ് മാനേജിംഗ് ഡയറക്ടർ കെ. പത്മകുമാർ ചടങ്ങിൽ അദ്ധ്യക്ഷനായി. വൈസ് ചെയർമാൻ ഡി. വിജയൻപിള്ള ഉദ്ഘാടനം ചെയ്തു. ജയകുമാർ, ജഗദീഷ്, അനിൽകുമാർ, ഷിബു, റിഖസുശീൽ എന്നിവർ പ്രസംഗിച്ചു.
പ്രൊഫ. ഡോ. എസ്. ശശികുമാരൻ, സുമിത ജോൺസൺ, അശ്വിനി കുമാർ, അരുൺലാൽ, അഫ്സൽഖാൻ, വീണ എന്നിവർ ബന്ധപ്പെട്ട വിഷയങ്ങൾ അവതരിപ്പിച്ചു.