caa

കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്തുടനീളം നടന്നുകൊണ്ടിരിക്കുകയാണ്. ബില്ലിനെതിരെ ആദ്യം രംഗത്തെത്തിയവരിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മുന്നിൽ ഉണ്ടായിരുന്നു. ഇപ്പോൾ പുതിയ മുദ്രാവാക്യവുമായാണ് മമത രംഗത്തെത്തിയിരിക്കുന്നത്. ദേശീയ പൗരത്വ ഭേദഗതി നിയമത്തെ സി.എ.എയെ പരിഹസിച്ച് ‘കാക്കാചീച്ചി’ എന്ന് മുദ്രാവാക്യം മുഴക്കിയാണ് ബംഗാൾ മുഖ്യമന്ത്രി രംഗത്തെത്തിയത്. മുദ്രാവാക്യം മുഴക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്.

I’m just leaving this here, in case anyone needs to laugh uncontrollably. 🤣#CaaCaaChhiChhi pic.twitter.com/u7Yr9FRrRK

— Rituparna Chatterjee (@MasalaBai) December 21, 2019


നിരവധി പേരാണ് വീഡിയോ പങ്കുവച്ച് പ്രതിഷേധിക്കുന്നത്. പരിഹാസ രൂപേണയുള്ള നിരവധി കമന്റുകളാണ് വരുന്നത്. അതേസമയം പൗരത്വ നിയമഭേദഗതിക്കെതിരെ ശക്തമായ പ്രക്ഷോഭം നടക്കുന്ന ബംഗാളിൽ മമത ബാനർജിക്ക് ശക്തമായ മറുപടി നൽകാനൊരുകയാണ് ബി.ജെ.പി. പൗരത്വ നിയമം നടപ്പിലാക്കിയ നരേന്ദ്ര മോദി ഗവൺമെന്റിനെ അഭിനന്ദിച്ച് തിങ്കളാഴ്ച കൂറ്റൻ മാർച്ച് നടത്തുമെന്ന് ബി.ജെ.പി വർക്കിംഗ് പ്രസിഡന്റ് ജെ.പി. നദ്ദ അറിയിച്ചു.

ബംഗാൾ പൂർണമായും പൗരത്വ ഭേദഗതിക്കെതിരാണെന്ന മുഖ്യമന്ത്രി മമതാ ബാനർജിയുടെ വാദത്തെ നേരിടാനാണ് ബി.ജെ.പിയുടെ പുതിയ നീക്കം. 50000ത്തോളം പ്രവർത്തകർ പങ്കെടുക്കുമെന്ന് ബി.ജെ.പി അവകാശപ്പെട്ടു. ധർമതലയിൽ നിന്നും ആരംഭിക്കുന്ന മാർച്ച് സ്വാമി വിവേകാനന്ദന്റെ വീടിനടുത്ത് സമാപിക്കും. എന്നാൽ ബി.ജെ.പി. മാർച്ചിന് മറുപടിയായി ചൊവ്വാഴ്ച തന്നെ കൂറ്റൻ റാലി നടത്തുമെന്ന് മമതയും പ്രഖ്യാപിച്ചിട്ടുണ്ട്.