chandra-sekhar-azad-

ന്യൂഡൽഹി : പൗരത്വ നിയമഭേദഗതിക്കെതിരെ ഡൽഹി ജുമാ മസ്ജിദിൽ നടന്ന പ്രതിഷേധത്തെതുടർന്ന് അറസ്റ്റിലായ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റ ജാമ്യാപേക്ഷ തള്ളി. ആസാദിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഡൽഹി തീസ് ഹസാരി കോടതിയാണ് ആസാദിന്റെ ജാമ്യാപേക്ഷ തള്ളിയത്. ആസാദിന്റെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ജനക്കൂട്ടത്തിനെ അക്രമത്തിന് പ്രേരിപ്പിച്ചെന്നാണ് ആസാദിനെതിരായ കേസ്.

ഇന്നലെ ഡ‌ൽഹി ജുമാ മസ്ജിദിന് മുന്നിൽ നിന്ന് തുടങ്ങിയ പ്രതിഷേധങ്ങൾക്ക് ആസാദിന്റെ ഭീം ആർമിയാണ് നേതൃത്വം നൽകിയത്. നിരോധനാജ്ഞ ലംഘിച്ച് പ്രകടനത്തിന് നേതൃത്വം നല്കിയ ആസാദിനെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. ജുമാ മസ്ജിദ് പരിസരത്തായിരുന്ന ചന്ദ്രശേഖർ ആസാദി പുലർച്ചെ മൂന്നരയ്ക് പൊലീസിനുമുമ്പിൽ കീഴടങ്ങുകയായിരുന്നു.