ramachandra-guha-

ബെംഗളൂരു: പൗരത്വ നിയമ പ്രതിഷേധങ്ങൾക്കിടെ കഴിഞ്ഞ ദിവസം അറസ്റ്റിലായ ചരിത്രകാരൻ രാമചന്ദ്ര ഗുഹയെ അർബൻ നക്സലെന്ന് വിശേഷിപ്പിച്ച് കർണാടക ബി.ജെ.പിയുടെ ട്വീറ്റ്. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് മുഖേനെയാണ് ബി.ജെ.പി കർണാടക ഘടകം വിവാദ പ്രസ്താവന നടത്തിയത്.


നിങ്ങൾ ആരാണ്. ഞാൻ രാമചന്ദ്ര ഗുഹ. അധോലോകത്ത് നിന്ന് പ്രവർത്തിക്കുന്ന അർബൻ നക്‌സലുകൾ സാധാരണക്കാർക്ക് തീര്‍ത്തും അജ്ഞാതരായിരിക്കുമെന്നും ട്വീറ്റിൽ പറയുന്നു. അവർ നാട്ടിൽ അക്രമവും സംഘടിത പ്രക്ഷോഭങ്ങളും നടക്കുമ്പോൾ മാത്രമാണ് പുറംലോകത്തെത്തുക. അവരുടെ യജമാനൻമാരുടെ നിർദേശപ്രകാരമാണ് വരവ്. ഇപ്പോൾ അവർ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാണിക്കപ്പെട്ടെന്നും ബി.ജെ.പിയുടെ ട്വീറ്റിൽ പറയുന്നു.

Q: Who are you?
A: I am @Ram_Guha ( Ramachandra Guha).#UrbanNaxals who operate in a Dark World are completely unknown to the Common Man.

They make their presence felt through inciting violence & organizing protests at the behest of their Masters.

They are getting exposed now. pic.twitter.com/AgnVVTkJHT

— BJP Karnataka (@BJP4Karnataka) December 20, 2019

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് രാമചന്ദ്ര ഗുഹയെ പോലീസ് അറസ്റ്റ് ചെയ്തത്. പുറത്തുവന്ന വീഡിയോയില്‍ ഗുഹയെ പോലീസുകാരന്‍ മുഷ്ടി ചുരുട്ടി തല്ലാന്‍ പോകുന്നതും കാണാം. എന്നാല്‍ തന്റെ കസ്റ്റഡിയും അറസ്റ്റും തീര്‍ത്തും ജനാധിപത്യപരമാണെന്ന് ഗുഹ പറഞ്ഞിരുന്നു. സമാധാനപരമായി സമരം നടത്താന്‍ പോലും പോലീസ് അനുവദിക്കുന്നില്ലെന്ന് രാമചന്ദ്ര ഗുഹ പറഞ്ഞു.

പൗരത്വ നിയമ പ്രതിഷേധം രാജ്യത്ത് കത്തുമ്പോൾ എതിർക്കുന്നവരെ അർബൻ നക്‌സലാക്കുന്ന ബി.ജെ.പിയുടെ നീക്കത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.