ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള പ്രകൃതിദത്ത ഔഷധമാണ് തെങ്ങിൻപൂക്കുല. പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, കരൾരോഗം എന്നിവയെ ചെറുക്കാനും രോഗശമനത്തിനുമുള്ള ഔഷധമായി തെങ്ങിൻ പൂക്കുല ഉപയോഗിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ തെങ്ങിൻ പൂക്കുലയ്ക്ക് കഴിവുള്ളതിനാൽ പ്രമേഹരോഗികൾക്ക് മികച്ച ഔഷധമാണ്.
തെങ്ങിൻ പൂക്കുലയിലെ പൂമ്പൊടിയും തേനും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായകമാണ്. ഇതിൽ ധാരാളം ഇരുമ്പും സിങ്കും അടങ്ങിയിട്ടുണ്ടെന്ന മെച്ചവുമുണ്ട്.
ജീവിതശൈലീ രോഗങ്ങളിൽ ഗൗരവമേറിയ കരൾരോഗത്തെ പ്രതിരോധിക്കാൻ തെങ്ങിൻപൂക്കുല സഹായിക്കും. തെങ്ങിൻപൂക്കുലയിലെ പൂമ്പൊടി, ഇതിൽ നിന്നുള്ള തേൻ എന്നിവയ്ക്കെല്ലാം ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാനും ശരീരത്തിന് ആരോഗ്യം നൽകാനും അദ്ഭുതകരമായ ശേഷിയുണ്ട്.
ഇതിന് പുറമേ ഗ്യാസ് ട്രബിൾ, ദഹനപ്രശ്നങ്ങൾ എന്നിവയ്ക്ക് പരിഹാരം കാണാനും സ്ത്രീരോഗങ്ങളെ പ്രതിരോധിക്കാനും സ്ത്രീകളുടെ ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കുന്നു തെങ്ങിൻപൂക്കുല.