മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
കാര്യതടസങ്ങൾ മാറും. പുതിയ ഉദ്യോഗത്തിന് അവസരം. ആരോഗ്യം സംരക്ഷിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
വ്യായാമവും ഭക്ഷണക്രമീകരണവും ശീലിക്കും. സംസാരശൈലിയിൽ സ്വീകാര്യതയുണ്ടാും. സഹജമായ കഴിവുകൾ പ്രകടിപ്പിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പ്രതിസന്ധികളിൽ തളരില്ല. മാതാപിതാക്കളുടെ ഉപദേശം സഹായകരമാകും. സംസ്കാര വിശേഷത്തിന് അംഗീകാരം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ഗൗരവമുള്ള വിഷയങ്ങൾ സ്വീകരിക്കും. ബന്ധുസഹായം. മേലധികാരി സ്ഥാനം ലഭിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ഭരണ സംവിധാനത്തിൽ പുതിയ ആശയങ്ങൾ. ദുരാഗ്രഹങ്ങൾ ഉപേക്ഷിക്കും. ചിരകാലാഭിലാഷം പ്രാപ്തമാകും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. അഭയംപ്രാപിക്കുന്നവർക്ക് ആശ്വാസം നൽകും. ആത്മസംതൃപ്തിയുണ്ടാകും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സഹപ്രവർത്തകരുടെ സഹായം. പുതിയ കർമ്മമേഖലകൾ. ഉപരിപഠനത്തിന് അവസരം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ബാഹ്യപ്രേരണകൾ ഉപേക്ഷിക്കും. വിദഗ്ദ്ധോപദേശം സ്വീകരിക്കും. ശുഭാപ്തി വിശ്വാസം വർദ്ധിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
വിദ്യാർത്ഥികൾക്ക് ഉത്സാഹവും ഉന്മേഷവും. ഉദാരമനസ്ഥിതിയുണ്ടാകും. അശുഭ ചിന്തകൾ ഉപേക്ഷിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ആപ്തവാക്യങ്ങൾ സ്വീകരിക്കും. ബന്ധൾ ദൃഡമാകും. അധികച്ചെലവ് ഉപേക്ഷിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
മാതാപിതാക്കളെ അനുസരിക്കും. പുതിയ സംരംഭങ്ങൾ. മേലധികാരിയുടെ നിർദ്ദേശങ്ങൾ നടപ്പാക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
പഠിച്ച വിഷയത്തിൽ ഉദ്യോഗം. അർത്ഥപൂർണമായ ജീവിതം. ആത്മസംതൃപ്തി ഉണ്ടാകും.