shashi-tharoor

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധക്കാരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി ശശി തരൂർ എം.പി. മോദിയുടെ പ്രസ്താവന മുസ്ലീം വിരുദ്ധമാണെന്നും,​പ്രധാനമന്ത്രിയായ ശേഷവും ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നത് വളരെ മോശമാണെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ തരൂർ കുറ്റപ്പെടുത്തി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ജനകീയ പ്രതിഷേധം കനത്തതോടെ എൻ.ആർ.സി നടപ്പാക്കാൻ അമിത് ഷായ്ക്ക് ഭയം തോന്നിത്തുടങ്ങിയിട്ടുണ്ടെന്നും, സമരം കൂടുതൽ ശക്തമാകുമെന്നും തരൂർ വ്യക്തമാക്കി. അതേസമയം, രാഹുൽ ഗാന്ധി ഇല്ലാത്തത് സമരത്തെ ബാധിക്കില്ലെന്നും,​ പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ മുന്നിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാർഖണ്ഡിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവന.