lodge

കോട്ടയം:തന്റെ കണ്ണുവെട്ടിച്ച് കാമുകിക്കൊപ്പം ലോഡ്ജിൽ തങ്ങിയ ഭർത്താവിനെ ഭാര്യ കൈയോടെ പിടികൂടി. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിച്ച കാമുകിയെ ബന്ധുവിനൊപ്പം പറഞ്ഞുവിട്ടപ്പോൾ അവർ ബസിനു മുന്നിലേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. ഗാന്ധിനഗറിൽ ശനിയാഴ്ചയാണ് സംഭവം.

ഭർത്താവിന്റെ കൂട്ടുകാരിൽ ചിലരാണ് യുവാവും കാമുകിയും ലോഡ്ജിൽ മുറിയെടുത്ത കാര്യം ഭാര്യയെ അറിയിക്കുന്നത്. ലോഡ്ജിന്റെ പേരും നമ്പരും കൃത്യമായി നൽകി. ഉടൻ ലോഡ്ജിൽ എത്തിയ യുവതി ഭർത്താവിനെ തല്ലുകയും അയാളുടെ കാമുകിയെ തള്ളിയിടാനും ശ്രമിച്ചു.

സംഭവം വഷളായതോടെ പൊലീസെത്തി യുവാവിനെയും കാമുകിയേയും സ്റ്റേഷനിൽ കൊണ്ടുപോയി. എന്നാൽ ഉഭയസമ്മതപ്രകാരമായതിനാൽ കേസെടുക്കാതെ ഇരുവരെയും പറഞ്ഞുവിടുകയായിരുന്നു. ബന്ധുവിനൊപ്പം സ്റ്റേഷനിൽ നിന്ന് ഇറങ്ങിയ യുവതി ബസിന് മുന്നിൽ ചാടാൻ ശ്രമിച്ചെങ്കിലും ബന്ധു തടഞ്ഞതിനാൽ ജീവന് ആപത്തുണ്ടായില്ല.