virat-kohili

ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ വിരാട് കൊഹ്‌ലി സാന്റാ ക്ലോസിന്റെ വേഷത്തിലുള്ള ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം കൊൽക്കത്തയിലെ ഒരു അനാഥ മന്ദിരത്തിൽ സാന്താക്ലോസിന്റെ വേഷം കെട്ടിയ ഒരാൾ എത്തി സമ്മാനങ്ങളൊക്കെ നൽകി. അതിന് ശേഷമാണ് ആ സർപ്രൈസ് അധികൃതർ പൊട്ടിച്ചത്.

കുട്ടികളോട് സ്പൈഡർമാനും സൂപ്പർമാനും വെക്കേഷനിലായതിനാൽ വിരാട് കൊഹ്‌ലിയെ കണ്ടാൽ മതിയോ എന്നായിരുന്നു അവർ ചോദിച്ചത്. അവർ മതിയെന്ന് തലയാട്ടിയ ഉടൻ മുഖംമൂടി മാറ്റി. കുട്ടികൾ അക്ഷരാർത്ഥത്തിൽ ഞെട്ടി,​ ഇതാ സാക്ഷാൽ വിരാട് കൊഹ്‌ലി. കുട്ടികളോടൊപ്പം ഒരുമണിക്കൂറോളം ചെലവിട്ട ശേഷമാണ് വിരാട് തിരിച്ച് പോയത്.

Watch @imVKohli dress up as 🎅 and bring a little Christmas cheer to the kids who cheer our sportspersons on, all year long!

This joyful season, let’s remember to spread the love. pic.twitter.com/VF8ltmDZPm

— Star Sports (@StarSportsIndia) December 20, 2019