
കണ്ണൂർ: ക്ഷേത്രദർശനങ്ങളിൽ വ്യാപൃതനായി നടൻ ദിലീപ്. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിലും മുഴക്കുന്ന് മൃദംഗശൈലേശ്വരിക്ഷേത്രത്തിലും ശനിയാഴ്‌ച ദർശനം നടത്തിയ ദിലീപ് പൊന്നിൻകുടവും നെയ്‌വിളക്കും സമർപ്പിച്ചു. പുലർച്ചെ അഞ്ചിന് മൃദംഗശൈലേശ്വരിക്ഷേത്രത്തിലെത്തിയ ദിലീപ് ദേവിക്കുമുന്നിൽ നെയ് സമർപ്പിച്ചു. ഗോപാലകൃഷ്ണൻ ഉത്രാടം നക്ഷത്രം എന്നപേരിൽ വിശേഷാൽ നിറമാലയും നടത്തി. അനുജൻ അനൂപും രണ്ട് സുഹൃത്തുക്കളും താരത്തിനൊപ്പമുണ്ടായിരുന്നു.
ഭാര്യ കാവ്യാ മാധവനും മകൾ മീനാക്ഷിക്കും വേണ്ടി ഭാഗ്യസൂക്തപുഷ്‌പാഞ്ജലിയും നടത്തി. ക്ഷേത്രഭാരവാഹികളായ എം.കെ.പ്രഭാകരൻ, മുരളി മുഴക്കുന്ന്, ഇ.രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ ദിലീപിനെ സ്വീകരിച്ചു.
തുടർന്ന് രാവിലെ ഒൻപതിന് രാജരാജേശ്വരക്ഷേത്രത്തി. ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി ദിലീപിനെ ഉപഹാരം നൽകി സ്വീകരിച്ചു. ഗോപാലകൃഷ്ണൻ എന്ന പേരിൽ ഉത്രാടം നക്ഷത്രത്തിൽ രാജരാജേശ്വരന് പൊന്നിൻകുടം വച്ച് തൊഴുതു.