ലക്‌നൗ : പൗരത്വ നിയമ ഭേദഗതിയുടെ ഭാഗമായി രാജ്യത്താകമാനം ശക്തമായ പ്രതിഷേധങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഡൽഹിയിലും, കാൺപൂരും, റെഡ് ഫോർട്ടിലുമെല്ലാം പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. ഉത്തർപ്രദേശിൽ എട്ടു വയസുകാരൻ ഉൾപ്പെടെ പതിനഞ്ചു പേർ കൊല്ലപ്പെട്ടു. എന്നാൽ പ്രതിഷേധക്കാർക്ക് നേരെ ഒരു വെടി പോലും ഉതിർത്തിട്ടില്ലെന്ന യു.പി പൊലീസ് മേധാവി ഒ.പി സിംഗിന്റെ വാദത്തെ തള്ളുന്നതാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ. എന്നാൽ കൊല്ലപ്പെട്ടവരിൽ പലരുടെയും ദേഹത്തു വെടിയേറ്റ പരിക്കുകളുണ്ട്.
സുരക്ഷാ കവചവും ഹെൽമെറ്റും ധരിച്ച ഒരു പൊലീസുകാരൻ, കയ്യിൽ ലാത്തിയും തോക്കും പിടിച്ചു പ്രധിഷേധക്കാർക്ക് നേരെ ഓടിച്ചെല്ലുന്നതും. ഒരു കോണിലേക്ക് മാറി വെടി വെക്കുന്നതുമാണ് ദൃശ്യത്തിൽ. ഇതിനിടയിൽ മറ്റൊരു പൊലീസുകാരൻ അക്രമികളിൽ നിന്നുമുള്ള കല്ലേറുകൾ പ്ലാസ്റ്റിക് കസേര കൊണ്ട് തടുക്കുന്നതും കാണാം.
ശനിയാഴ്ച അക്രമം പൊട്ടിപ്പുറപ്പെട്ട ഉത്തർപ്രദേശിലെ പ്രധാന സ്ഥലമാണ് കാൺപൂർ. പ്രതിഷേധക്കാർ തെരുവുകളിൽ പലയിടത്തും തീയിടുകയും, പൊലീസ് എയിഡ് പോസ്റ്റ് കത്തിക്കുകയും ചെയ്തു. നടന്നു കൊണ്ടിരിക്കുന്ന അക്രമത്തിൽ പ്രതിഷേധക്കാർ മാത്രമാണ് തോക്കുപയോഗിക്കുന്നതെന്നും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ ആരോപിച്ചു. വ്യാഴാഴ്ച മുതൽ സംസസ്ഥാനത്ത് നടന്ന അക്രമത്തിൽ 236 പൊലീസുകാർക്ക് പരിക്കേറ്റിരുന്നു.
UP DGP O. P. Singh claimed that police hadn't fired even a single bullet.
— Md Asif Khan آصِف (@imMAK02) December 21, 2019
Now watch this video, a UP Cop firing bullet on protesters in Kanpur, UP.
Total 15 people are killed in UP including an 8 year old. #CAA_NRC_Protest #IndiaAgainstViolence pic.twitter.com/KetwOOuwQz