bsnl

കോട്ടയം: ക്രിസ്മസ് പടിവാതിൽക്കൽ എത്തിയിട്ടും ബി.എസ്.എൻ.എൽ ജീവനക്കാർക്ക് ശമ്പളമില്ല. നവംബറിലെ ശമ്പളം ഇതുവരെ ജീവനക്കാർക്ക് ലഭിക്കാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഒക്ടോബർ മാസത്തെ ശമ്പളം ഡിസംബർ അഞ്ചിനാണ് ലഭിച്ചത്.

ബി.എസ്.എൻ.എല്ലിൽ ശമ്പളക്രമം താളം തെറ്റിയിട്ട് അറ് മാസത്തിലേറെയായി. കൂടാതെ വി.ആർ.എസ് അപേക്ഷ നൽകിയവരുടെ രേഖകൾ പരിശോധിച്ച് വരുന്നതിലും കാലതാമസം ഉണ്ട്. 2020 ജനുവരി 31നാണ് വി.ആർ.എസ് എടുത്തവർ ബി.എസ്.എൻ.എലിൽ നിന്ന് പിരിയേണ്ടത്. 52 ശതമാനം ജീവനക്കാർ ഇത്തരത്തിൽ പിരിഞ്ഞുപോകും.

ഒക്ടോബറിലാണ് മുംബയിലെയും ഡൽഹിയിലെയും ടെലികോം ശൃംഗലയായ എം.ടി.എൻ.എലിനെ ബി.എസ്.എൻ.എലുമായി ലയിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. നഷ്ടത്തിലോടുന്ന ഇരു സ്ഥാപനങ്ങളെയും ശക്തിപ്പെടുത്താൻ 20,140 കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്രസർക്കാ‌ർ പ്രഖ്യാപിച്ചിട്ടുള്ളത്