"ഇന്ന് രാത്രി നിങ്ങൾ ശരിക്കും ഉറങ്ങിക്കോളൂ സീസർ...ഉടൻ തന്നെ നിങ്ങൾക്ക് നിങ്ങളുടെ ഉറക്കം നഷ്ടപ്പെടും.. മറ്റാർക്കും വേല ചെയ്യാൻ പറ്റാത്ത, അവർ മാത്രം വേല ചെയ്യുന്ന ആ രാത്രി ദിനങ്ങൾ വരികയാണ്.. . നിങ്ങളുടെ ഉറക്കമില്ലാത്ത രാത്രികൾ വരികയാണ്..."രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ പറയാതെ പറഞ്ഞ് തുടങ്ങുന്നചിത്രമാണ് അഞ്ചാം പാതിരാ. മിഥുൻ മാനുവൽ തോമസ് സംവിധാനം നിർവഹിച്ച് കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന അഞ്ചാം പാതിരയുടെ ട്രെയ്‌ലർ പുറത്തിറങ്ങി.
ഒരുഗ്രൻ കുറ്റാന്വേഷണ സിനിമ എന്ന് അരക്കിട്ട് ഉറപ്പിക്കാവുന്ന ട്രെയ്‌ലറാണ് പുറത്തിറങ്ങിയിരിക്കുന്നത്.ക്രിമിനോളജിസ്റ് അൻവർ ഹുസൈൻ ആയാണ് ചാക്കോച്ചൻ ചിത്രത്തിൽ എത്തുന്നത്.ഒരു ഇൻ ആൻഡ് ഔട്ട് പോലീസ് ഫിക്ഷൻ ആയിരിക്കും അഞ്ചാം പാതിരാ. ചാക്കോച്ചൻ ഉണ്ണിമായ ജിനു സാദിഖ് ഇന്ദ്രൻസ് രമ്യ നമ്പീശൻ ശ്രീനാഥ് ഭാസി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു... ഷൈജു ഖാലിദ് ഛായാഗ്രനാവും സുഷിന് ശ്യാം സംഗീതവുമൊരുക്കുന്ന അന്നജം പാതിരിയുടെ നിർമ്മാതാവ് ആഷിഖ് ഉസ്മാനാണ്.