റാഞ്ചി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം. അഞ്ച് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പ് കോൺഗ്രസിനും ബി.ജെ.പിക്കും നിർണായകമാകും.
കോൺഗ്രസ്, ജാർഖണ്ഡ് മുക്തി മോർച്ച, രാഷ്ട്രീയ ജനതാദൾ എന്നിവയുടെ മഹാസഖ്യവും ബി.ജെ.പിയും തമ്മിലായിരുന്നു പ്രധാന പോരാട്ടം. മുഖ്യമന്ത്രി രഘുബർദാസാണ് ബി.ജെ.പിയുടെ നായകൻ. മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനാണ് മഹാസഖ്യത്തിന്റെ തുറുപ്പ് ചീട്ട്. ജാർഖണ്ഡിലെ ആദ്യ മുഖ്യമന്ത്രിയായ ബാബുലാൽ മറൻഡിയുടെ ജാർഖണ്ഡ് വികാസ് മോർച്ച പ്രജാതാന്ത്രിക് പാർട്ടിയും മത്സരംഗത്തുണ്ടായിരുന്നു. പോളിംഗ് 62.65 % . 81അംഗ സഭയിൽ നിലവിൽ ബി.ജെ.പിക്ക് 42 സീറ്റ്
എക്സിറ്റ് പോൾ
ബി.ജെ.പി അധികാരത്തുടർച്ച നേടില്ലെന്നും മഹാസഖ്യം വിജയിക്കുമെന്നും തൂക്ക് സഭ വരാമെന്നും വിവിധ എക്സിറ്റ്പോൾ പ്രവചനങ്ങൾ ഉണ്ട്