തിരുവനന്തപുരം: 26ന് ആരംഭിക്കുന്ന കേരളോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ഇന്ന് നടി വിന്ദുജാമേനോൻ നിർവഹിക്കും. തൈക്കാട് ഗവ. മോഡൽ ഹയർസെക്കൻഡറിസ്കൂളിലാണ് പരിപാടി. യുവജനക്ഷേമബോർഡ് വൈസ് ചെയർമാൻ പി. ബിജു, മെമ്പർ സെക്രട്ടറി മിനിമോൾ എബ്രഹാം, കരമനഹരി, മേയർ കെ. ശ്രീകുമാർ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു തുടങ്ങിയവർ പങ്കെടുക്കും.12 വേദികളിലാണ് പരിപാടി. ആറായിരത്തോളം കലാകാരന്മാർ പങ്കെടുക്കും. 29ന് സമാപിക്കും.