ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും രാജ്യത്തെ യുവാക്കളുടെ ഭാവി നശിപ്പിച്ചെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി..
തൊഴിലില്ലായ്മയിലും സാമ്പത്തിക തകർച്ചയിലും യുവാക്കൾക്കുള്ള അമർഷം താങ്ങാൻ അവർക്കാകില്ല. നമ്മുടെ രാജ്യത്തെ വിഭജിക്കുന്നതിനും വെറുപ്പിനു പിന്നിൽ ഒളിക്കുന്നതിനും കാരണമിതാണ്. ഓരോ ഇന്ത്യക്കാരനോടും സ്നേഹം പ്രകടിപ്പിച്ചു മാത്രമെ ഇവരെ പരാജയപ്പെടുത്താൻ സാധിക്കൂവെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു.
Dear Youth of 🇮🇳,
— Rahul Gandhi (@RahulGandhi) December 22, 2019
Modi & Shah have destroyed your future.They can’t face your anger over the lack of jobs & damage they’ve done to the economy. That’s why they are dividing our beloved 🇮🇳& hiding behind hate.
We can only defeat them by responding with love towards every Indian.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി രാംലീല മൈതാനത്ത് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പു റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. മോദിയുടെ റാലിയെ തുടർന്ന് മാറ്റിവച്ച കോൺഗ്രസിന്റെ ധർണ നാളെ രാജ്ഘട്ടിൽ നടക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ന് ധർണ നടത്തുമെന്നാണ് കോൺഗ്രസ് ആദ്യം അറിയിച്ചത്. എന്നാൽ മോദിയുടെ റാലി നടക്കുന്നതിനാൽ സുരക്ഷാ കാരണങ്ങൾ പറഞ്ഞ് അനുമതി നിഷേധിക്കുകയായിരുന്നു.