ak-antony-

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണത്തെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ..കെ..ആന്റണി. മോദി പറയുന്നത് പച്ചക്കള്ളമാണെന്നും തെറ്റ് തിരുത്താൻ തയ്യാറാകണമെന്നും ആന്റണി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തെയല്ല, രാജ്യത്തെ ജനങ്ങളെയാണ് വെല്ലുവിളിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങൾരാഷ്ട്രീയ പ്രേരിതമാണെന്നും നിയമ ഭേദഗതി നടപ്പാക്കാതിരിക്കാൻ സംസ്ഥാനങ്ങൾക്ക് സാധിക്കില്ലെന്നും ഡൽഹി രാംലീല മൈതാനിയിൽ നടന്ന ബി.ജെ.പി റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു. പൗരത്വ നിയമഭേദഗതി ഇന്ത്യയിലെ പൗരന്മാർക്ക് വേണ്ടിയുള്ളതല്ല. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവടങ്ങളിൽ മതത്തിന്റെ പേരിൽ പീഡനം അനുഭവിക്കുന്നവർക്ക് വേണ്ടിയാണ് നിയമ ഭേദഗതി കൊണ്ടുവന്നത്. നുഴഞ്ഞുകയറ്റക്കാർക്ക് ഇനി അവസരം ലഭിക്കില്ല. ഇന്ത്യയിലെ മുസ്ലിങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ല. അവർക്കായി കസ്റ്റഡി കേന്ദ്രങ്ങൾ ഒരുങ്ങുന്നുവെന്ന് വ്യാജപ്രചാരണം നടക്കുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.