തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ (കെ.എഫ്.സി) ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്‌ടറായി സഞ്ജയ് കൗൾ ചുമതലയേറ്റു. 2001ലെ കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ സഞ്ജയ്, തുറമുഖ വകുപ്പ് സെക്രട്ടറിയായി സേവനമനുഷ്‌ഠിച്ച് വരികയായിരുന്നു. ധനകാര്യ എക്‌സ്‌പെൻഡിച്ചർ സെക്രട്ടറിയുടെ അധിക ചുമതലയും അദ്ദേഹത്തിനുണ്ട്.
കെ.എസ്.ഐ.ഡി.സി., കെൽട്രോൺ, ടി.സി.സി., സെയിൽ-എസ്.സി.എൽ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്‌ടർ സ്ഥാനം സഞ്ജയ് വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ കളക്‌ടറായും സേവനം അനുഷ്‌ഠിച്ചു.