തിരുവനന്തപുരം: രണ്ടുവർഷം പിന്നിട്ടിട്ടും ഓഖി ദുരന്തബാധിതർക്കായി സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യം ഇതുവരെ നടപ്പാക്കിയിട്ടില്ല. ദുരന്തബാധിതർക്കായി പ്രഖ്യാപിച്ച മുഴുവൻ ആനുകൂല്യങ്ങളും എത്രയും വേഗം നടപ്പിലാക്കണമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. ഓഖി ദുരന്തത്തെത്തുടർന്ന് 2000 കോടിരൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും, അത് പ്രഖ്യാപനത്തിൽ ഒതുങ്ങുകയായിരുന്നു. നൂറിലേറെപേർക്ക് സ്ഥിരനിയമനം നൽകാനുണ്ടെങ്കിലും 43 പേർക്ക് മാത്രമാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുട്ടത്തറയിൽ സ്ഥാപിച്ച മത്സ്യവലനിർമ്മാണ ഫാക്ടറിയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നൽകിയതെന്നും ശിവകുമാർ പറഞ്ഞു.