ലക്നൗ: ഉത്തർപ്രദേശിൽ പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി. പൊലീസിന്റെ കനത്ത സുരക്ഷ വകവയ്ക്കാതെയാണ് പ്രിയങ്ക എത്തിയത്. നാഥോര് മേഖലയിലെത് പ്രദേശവാസികളുമായി പ്രിയങ്ക സംസാരിച്ചെന്ന് യു.പി കോൺഗ്രസ് അദ്ധ്യക്ഷൻ അജയ് കുമാർ ലല്ലു പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ ഏറ്റവുമധികം പ്രതിഷേധങ്ങൾ നടന്ന ജില്ലയാണ് ബിജ്നോർ.
നേരത്തെ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ കാണാനായി യു.പിയിൽ എത്തിയ തൃണമൂൽ കോൺഗ്രസ് നേതാക്കളെ വിമാനത്താവളത്തിൽ വച്ച് പൊലീസ് വളഞ്ഞു. വിമാത്താവളത്തിൽ നിന്ന് പുറത്തിറങ്ങാനനുവദിച്ചില്ല. ദിനേഷ് ത്രിവേദി, മുഹമ്മദ് നദീമുൾ ഹഖ്, പ്രതിമ മണ്ഡൽ, ആബിർ ബിശ്വാസ് എന്നിവരടങ്ങുന്ന സംഘമാണ് യു.പിയിൽ എത്തിയത്.