modi-

ന്യൂഡൽഹി : ഇന്ത്യയിൽ ഒരു കരുതൽ തടവറപോലും ഇല്ലെന്നും തടവറപോലും ഇല്ലെന്നും ഒരു മുസ്‌ലീം പോലും തടവിലാക്കപ്പെട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നടന്ന തിരഞ്ഞെടുപ്പ പ്രചാരണറാലിയിൽ വ്യക്തമാക്കിയിരുന്നു. കോൺഗ്രസും കോൺഗ്രസിന്റെ സഖ്യകക്ഷികളും ദേശീയ പൗരത്വ പട്ടികയെക്കുറിച്ച് കള്ളം പ്രചരിപ്പിക്കുകയാണെന്നും മോദി പറഞ്ഞു. ഈ രാജ്യത്തിന്റെ മണ്ണിൽ ജനിച്ച മുസ്ലിങ്ങൾക്ക് എൻ.ആർ.സിയുമായി ഒരു ബന്ധവുമില്ല. ഇന്ത്യയിൽ ഒരു കരുതല്‍ തടവറകളും ഇല്ലതാനും. ഒരു മുസ്‌ലീമിനെയും തടവറകളിലാക്കാൻ പോവുന്നുമില്ലെന്നും മോദി പറഞ്ഞു.

എന്നാൽ മോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോൺഗ്രസ് രംഗത്തെത്തി. ഒരു തവണ ഗൂഗിൾ ചെയ്ത് നോക്കിയാൽ മോദിയുടെ അവകാശവാദം തെറ്റാണെന്ന് തെളിയുമെന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്തു. 'തടങ്കൽ പാളയങ്ങളില്ലെന്ന പ്രസ്താവനയുടെ വസ്തുത പരിശോധിക്കുന്നതിനായി ഗൂഗിൾ സെർച്ച് ചെയ്ത് നോക്കാൻ ഇന്ത്യക്കാർക്ക് അറിയില്ലെന്നാണോ മോദി കരുതുന്നത്? തടങ്കൽ പാളയങ്ങൾ ഒരു യാഥാർത്ഥ്യമാണെന്ന് മാത്രമല്ല, ഈ സർക്കാർ അധികാരത്തിലിരിക്കുന്നിടത്തോളം കാലം അത്തരം കേന്ദ്രങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യും', ഇന്ത്യയിൽ തടങ്കല്‍ പാളയങ്ങളുണ്ടെന്ന് വ്യക്തമാക്കുന്ന വാർത്തകളുടെ ചിത്രങ്ങൾക്കൊപ്പമായിരുന്നു കോൺഗ്രസിന്റെ ട്വീറ്റ്.

Does PM Modi believe Indians can't do a simple google search to fact check his lies?

Detention Centres are extremely real and will continue to grow as long as this govt is in power. https://t.co/S8caIH6u6J pic.twitter.com/APl4JNfQgc

— Congress (@INCIndia) December 22, 2019

അസാമിലെ തടങ്കൽ പാളയങ്ങളിൽ 28 വിദേശീയർ മരിച്ചതായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയിൽ നൽകിയ മറുപടിയെക്കുറിച്ചുള്ള പത്രവാർത്തയും ഇതിൽ ഉൾപ്പെടുന്നു.

എന്നാൽ രാജ്യത്ത് തടവറകൾ നിർമിക്കുന്നുവെന്ന വാര്‍ത്ത ദേശീയ പൗരത്വ രജിസ്റ്റർ അസമിൽ നടപ്പാക്കുന്നതു മുതൽ ദേശീയ മാദ്ധ്യമങ്ങൾ വാർത്തയാക്കിയരുന്നു. കൂടാതെ അസമിലെ ആറു തടവറകളിലായി 988 ‘വിദേശികൾ പാർക്കുന്നുണ്ടെന്ന് സർക്കാർ നൽകിയ കണക്കിൽ വ്യക്തമാക്കുന്നതെന്ന് ടെലഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്തിരുന്നു. അസമിലെ ഗോപാല്‍ പരയിൽ 46 കോടി ചെലവാക്കിയാണ് 300 തടവുകാരെ പാർപ്പിക്കാൻ കഴിയുന്ന ജയിലറകൾ നിര്‍മിച്ചു കൊണ്ടിരിക്കുന്നത്. അസമില്‍ മാത്രം ഇനിയും ഇനിയും പത്ത് തടവറകള്‍ നിര്‍മിക്കാനൊരുങ്ങുന്നുണ്ട്. കർണാടകയിലടക്കം കരുതൽ തടവറകൾ നിർമിക്കുന്നുവെന്ന വാർത്തകളും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ വസ്തുതകൾ പരിഗണിക്കാതെയാണ് രാജ്യത്ത് തടവറകൾ ഇല്ലെന്ന് പ്രധാനമന്ത്രി ഇന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാംലീല മൈതാനത്ത് ഇന്ന നടന്ന മഹാറാലിയിൽ പറഞ്ഞതെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ളവർ ആരോപിക്കുന്നത്.

മോദി തടവറകളില്ലെന്ന് പറഞ്ഞത് കള്ളമാണെന്നും അതിന് തെളിവുകളുണ്ടെന്നും കാണിച്ച് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപും ട്വീറ്റ് ചെയ്തിരുന്നു.

And here are the pictures of the detention centre’s #UrbanNazi https://t.co/7SpcpKxU0h

— Anurag Kashyap (@anuragkashyap72) December 22, 2019