നിക്കി ഗൽറാണിയേയും അരുൺ കുമാറിനെയും പ്രധാന കഥാപാത്രമാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന ധമാക്കയുടെ ഓഡിയോ ലോഞ്ച് തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽ വച്ച് ഡിസംബർ 25 ബുധനാഴ്ച ആറുമണിക്ക് നടത്തപ്പെടുന്നു. പ്രശസ്തതാരങ്ങൾ പങ്കെടുക്കുന്ന ഈ വേദിയിലേക്ക് ഏവർക്കും സ്വാഗതം. ജനുവരി രണ്ടിന് കേരളമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും.
ഇന്നസെന്റ്, സാബുമോൻ, മുകേഷ്, ഉർവ്വശി, നേഹ, ഹരീഷ് കണാരൻ, ധർമജന്‍ ബോൾഗാട്ടി, ഷാലിൻ സോയ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ഗുഡ് ലൈൻ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ധമാക്ക എം കെ നാസർ ആണ് നിര്‍മ്മിക്കുന്നത്. സാരംഗ് ജയപ്രകാശ്, വേണു ഓവി കിരൺ ലാൽ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഗോപി സുന്ദര്‍ ആണ് സംഗീതം. ഛായാഗ്രഹണം സിനോജ് പി അയ്യപ്പൻ.