തിരുവനന്തപുരം : കേരള പ്രിമിയർ ലീഗ് ഫുട്ബാളിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കോവളം എഫ്.സി ഗോകുലം എഫ്.സിയെ നേരിടും. കോവളം എഫ്.സിയുടെ ഹോം ഗ്രൗണ്ടായ അരുമാനൂർ എം.വി.എച്ച്.എസ്.എസ് സ്റ്റേഡിയത്തിൽ വൈകിട്ട് 3.30 മുതലാണ് മത്സരം.
കഴിഞ്ഞയാഴ്ച നടന്ന തങ്ങളുടെ ആദ്യമത്സരത്തിൽ ഗോകുലം എഫ്.സി കേരള ബ്ളാസ്റ്റേഴ്സിനെ കീഴടക്കിയിരുന്നു.
തങ്ങളുടെ റിസർവ് ടീമിനെയാണ് ഗോകുലം പ്രിമിയർ ലീഗിൽ വിന്യസിക്കുന്നത്. കോവളം എഫ്.സിയുടെ പ്രിമിയർ ലീഗിലെ ആദ്യമത്സരമാണിത്. ബെനിസ്റ്റൺ, അഥീഷ്, ആന്റണി, നഹാസ്, ജവാസ്, ആദിൽ എന്നിങ്ങനെ മികച്ച യുവതാരനിരയുമായാണ് കോവളം എഫ്.സി കളത്തിലിറങ്ങുന്നത്.