മുംബയ് : മുംബയ് പാർലെ വെസ്റ്റ് ഏരിയയിലെ പാർപ്പിട സമുച്ചയത്തിൽ വൻ തീപിടിത്തം.. രാത്രി ഏഴേകാലോടെയാണ് സംഭവം.. പതിമൂന്ന് നിലക്കെട്ടിടത്തിന്റെ ഏഴ്, എട്ട് നിലകളിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ വാർത്താ ഏജൻസിയോട് പറഞ്ഞു.
ആളപായം സംബന്ധിച്ച റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. അതിനിടെ, കെട്ടിടത്തിൽനിന്ന് നാലുപേരെ രക്ഷപ്പെടുത്തിയതായി ഫയര്‍ ഓഫീസർ പറഞ്ഞു.