cricket

കട്ടക്: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 315 റൺസ് പിന്തുടർന്ന് ഇന്ത്യ നാല് വിക്കറ്റും എട്ട് പന്തും ശേഷിക്കെ ലക്ഷ്യത്തിലെത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചുവെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടപ്പെട്ടുകൊണ്ടിരുന്നു. നായകൻ കൊഹ്ലിയുടെയും(85)​ പുറത്താകാതെ നിന്ന ജഡേജയുടേയും(39)​ പ്രകടനമാണ് അവസാന ഘട്ടങ്ങളിൽ ഇന്ത്യക്ക് തുണയായത്.

നേരത്തെ ഓപ്പണർന്മാരായ രാഹുലും (77)​ രോഹിത് ശർമ്മയും അർദ്ധ സെഞ്ച്വറി നേടിയിരുന്നു. വെസ്റ്റ് ഇൻഡീസിനായി കീമോ പോൾ മൂന്ന് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ഇന്ത്യ 2-1ന് പരമ്പര നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 315 റണ്‍സ് നേടയിത്. അവസാന ഓവറുകളിൽ തകർത്തടിച്ച് 89 റൺസ് നേടിയ നിക്കോളാസ് പുറനാണ് ടോപ് സ്‌കോറർ. 51 പന്തിൽ 74 റണ്‍സ് നേടി കീറോണ്‍ പൊള്ളാര്‍ഡും താരമായി. അതേസമയം, കന്നിമത്സരത്തിൽ ഇന്ത്യക്ക് വേണ്ടി നവ്ദീപ് സൈനി രണ്ട് വിക്കറ്റ് നേടി.