ന്യൂയോർക്ക്: 13-ാം വയസിലാണ് താൻ ആദ്യമായി ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് തുറന്നുപറഞ്ഞ് ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ. അർജന്റീന സ്പോർട്സ് ചാനലായ ടൈക്കിന് നൽകിയ അഭിമുഖത്തിലാണ് മറഡോണ ഇക്കാര്യങ്ങൾ പങ്കുവയ്ക്കുന്നത്.
എപ്പോഴാണ് ആദ്യമായി വെർജിനിറ്റി നഷ്ടപ്പെട്ടത് എന്ന് ചോദിച്ചപ്പോൾ അത് തനിക്ക് 13 വയസുള്ളപ്പോഴാണെന്ന് താരം പറഞ്ഞു. 'വയസായ ഒരു സ്ത്രീയുമായിട്ടായിരുന്നു ആദ്യമായി ലൈംഗികബന്ധത്തിലേർപ്പെട്ടത്. അവർ ആ സമയം പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു'. മറഡോണ പറഞ്ഞു.
അന്യഗ്രഹ ജീവികൾ തന്നെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നും മറഡോണ വെളിപ്പെടുത്തി. മദ്യപിച്ചുകൊണ്ടിരുന്ന തന്നെയാണ് അന്യഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയത്. പിന്നീട് മൂന്ന് ദിവസം തന്നെ കാണാനില്ലായിരുന്നു. അത്രയും ദിവസങ്ങളിൽ ഞാൻ അവരുടെ പേടകത്തിലായിരുന്നുവെന്ന് വീട്ടുകാരോടും പറഞ്ഞിരുന്നു. ഇതിൽ കൂടുതൽ ഒന്നും പറയാനാകില്ല.' അഭിമുഖത്തിനിടെ അന്യഗ്രഹജീവികളിൽ വിശ്വാസമുണ്ടോ എന്ന ചോദ്യത്തിൻ താരം നൽകിയ മറുപടിയാണ് ഇത്.
1997–ലാണ് ഫുട്ബോളിൽ ഇതിഹാസം തീർത്ത മറഡോണ കളി അവസാനിപ്പിക്കുന്നത്. ഇപ്പോൾ 59–കാരനായ താരം അർജന്റീനയിലെ ഗിമ്നാസിയ ഡെ ലാ പ്ലാറ്റയുടെ പരിശീലകനാണ്. കരിയറിന്റെ സമയത്ത് രാത്രി ഉറങ്ങാതെ പിറ്റേ ദിവസം വീണ്ടും കളത്തിൽ ഇറങ്ങേണ്ടി വന്നിട്ടുണ്ടെന്നും പറയുന്നു.