praveena

സിനിമ സീരിയൽ അഭിനയത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് പ്രവീണ. താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. നാല്പതിൽ ഒരു ചെറിയ വളകാപ്പ്' എന്ന കുറിപ്പോടെയാണ് പ്രവീണ തന്റെ ചിത്രം പങ്കുവച്ചത്. തമിഴ് ആചാരപ്രകാരം ഗർഭിണിക്കുവേണ്ടി നടത്തുന്ന ചടങ്ങാണ് വളകാപ്പ്. ചിത്രം വൈറലായതോട് കൂട് നിരവധി പേർ ഗർഭിണിയാണോ എന്ന ചോദ്യവുമായി രംഗത്തെത്തി.

വളകാപ്പ് എന്നാൽ ഗർഭിണിയാവുമ്പോൾ നടത്തുന്ന ചടങ്ങെന്ന് പ്രവീണ മറുപടി കൊടുത്തതോടുകൂടി ചോദ്യങ്ങൾ വർദ്ധിച്ചുവന്നു. തുടർന്ന് ചിത്രത്തിന്റെ രഹസ്യം പങ്കുവച്ച് താരം രംഗത്തെത്തി. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ പകർത്തിയ ഫോട്ടോയാണ്. പലരും ഊഹിച്ചതു പോലെ എന്തായാലും രണ്ടാമതും അമ്മയാവാനുള്ള തയാറെടുപ്പല്ലെന്നും പ്രവീണ വ്യക്തമാക്കി.