കറിവേപ്പിലയുടെ ഔഷധമേന്മകൾ നിരവധിയാണെന്ന് അറിയാമല്ലോ. കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ തേൻ ചേർത്ത് തയാറാക്കുന്ന പാനീയവും വളരെയധികം ഔഷധമേന്മകളുള്ളതാണ്. ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കാൻ മികച്ചതാണെന്നതിന് പുറമേ രക്തപ്രസാദം കൈവരിക്കാൻ ഉത്തമവുമാണ്. പുലർച്ചെ വെറുംവയറ്റിലാണ് പാനീയം കുടിക്കേണ്ടത്. ധാരാളം അയേൺ, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുള്ള കറിവേപ്പില വെള്ളത്തിൽ തേൻ ചേർത്ത് കഴിക്കുന്നത് ശരീരത്തിൽ ഹിമോഗ്ലോബിൻ ഉത്പാദിപ്പിക്കാൻ സഹായിക്കും.
ആന്റി ഓക്സിഡന്റുകൾ ധാരാളമുള്ളതിനാൽ മാരകരോഗങ്ങളെപ്പോലും പ്രതിരോധിക്കും. ശരീരത്തിന് ഫിറ്റ്നെസ് നേടാനും ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കും. എല്ലാത്തരം ദഹനപ്രശ്നങ്ങളെയും പരിഹരിക്കും. നിത്യവും കറിവേപ്പില - തേൻ പാനീയം കുടിക്കുന്നത് ചർമ്മത്തിന് തിളക്കവും സൗന്ദര്യവും നൽകും. മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും കറുപ്പ് നിറം നൽകാനും വളർച്ച ത്വരിതപ്പെടുത്താനും അത്ഭുതകരമായ കഴിവുണ്ടിതിന്. കുട്ടികൾക്ക് ഈ പാനീയം സ്ഥിരമായി നൽകുന്നത് ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കാനും ഉന്മേഷം പകരാനും സഹായിക്കും.