മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ജന്മനാട്ടിലേക്ക് യാത്ര ചെയ്യും. നിബന്ധനകൾ പാലിക്കും. ആത്മസംതൃപ്തി.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
കുടുംബത്തിൽ ശാന്തിയും സമാധാനവും. ആത്മവിശ്വാസം വർദ്ധിക്കും. വ്യവസ്ഥകൾ പാലിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
അനുഭവജ്ഞാനം പ്രയോജനപ്പെടുത്തും. പണമിടപാടുകളിൽ നിന്നു പിന്മാറും. ദേഹാസാസ്ഥ്യം മാറും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ആശ്രാന്ത പരിശ്രമം വേണ്ടിവരും. ഗുരുജനങ്ങളുടെ വാക്കുകൾ സ്വീകരിക്കും. ഇൗശ്വരാനുഗ്രഹത്താൽ ആശ്വാസം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ. ഭാവനകൾ യാഥാർത്ഥ്യമാകും. നിരപരാധിത്വം തെളിയിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
കുറ്റവിമുക്തി നേടും. പാരമ്പര്യ പ്രവർത്തനങ്ങൾ. രോഗ പീഡകളിൽ ശ്രദ്ധവേണം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ശരിയായ മാനസികാവസ്ഥ ഉണ്ടാകും. ജോലിഭാരം വർദ്ധിക്കും. ലക്ഷ്യപ്രാപ്തി കൈവരിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
സ്ഥലംമാറ്റത്തിന് അവസരം. പദ്ധതികളിൽ വിജയം. സന്തുഷ്ടിയും സമാധാനവും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
അവഗണിക്കപ്പെടുന്ന അവസ്ഥ മാറും. പരമപ്രധാനമായ കാര്യങ്ങളിൽ തീരുമാനം. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
പ്രതികാരബുദ്ധി ഉപേക്ഷിക്കും. വ്യവസായ പുരോഗതി. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
കാര്യനിർവഹണ ശക്തി വർദ്ധിക്കും. കൂടുതൽ ചുമതലകൾ. സ്വസ്ഥതയും സമാധാനവും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
പുതിയ ഭരണസംവിധാനം. മാനസിക സംതൃപ്തി തോന്നും. അനിശ്ചിതാവസ്ഥ മാറും.