congress

റാഞ്ചി: ജാർഖണ്ഡ് തിരഞ്ഞെടുപ്പിൽ ആദ്യഫലസൂചനകൾ കോൺഗ്രസ് ഉൾപ്പെടുന്ന മഹാസഖ്യത്തിനു അനുകൂലം. നിലവിലെ കണക്കനുസരിച്ച് 37 സീറ്റുകളിലാണ് ജാർഖണ്ഡിൽ മഹാസഖ്യം ലീഡ് ചെയ്യുന്നത്. 81 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പിക്ക് 34 സീറ്റുകളിലാണ് ഇപ്പോൾ മുന്നേറ്റമുള്ളത്. എ.ജെ.എസ്.യു രണ്ട് സീറ്റിലും മറ്റുള്ളവർ നാല് സീറ്റുകളിലും മുന്നേറുന്നു. നിലവിൽ കേവലഭൂരിപക്ഷത്തിനാവശ്യമായുള്ള ഒരു സംഘ്യയിലേക്കാണ് മഹാസഖ്യം നടന്നടുക്കുന്നത്.

പ്രധാന മണ്ഡലങ്ങളിലിൽ പ്രമുഖരാണ് ലീഡ് ചെയ്യുന്നത്. ജംഷഡ്പൂർ ഈസ്റ്റിൽ മുഖ്യമന്ത്രി രഘുബർ ദാസ്(ബി.ജെ.പി) ലീഡ് ചെയ്യുന്നുണ്ട്.ആദ്യമായി അഞ്ച് വർഷം ജാർഖണ്ഡ് ഭരിച്ച ബി.ജെ.പി മുഖ്യമന്ത്രിയാണ് രഘുബർ ദാസ്. ബർഹൈതിൽ ഹേമന്ത് സോറൻ(ജെ.എം.എം) ആണ് മുന്നിൽ. പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ജാർഖണ്ഡ് തിരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്. ഇത്തവണ സഖ്യമേതുമില്ലാതെ ഒറ്റയ്ക്കാണ് ബി.ജെ.പി ജാർഖണ്ഡിൽ മത്സരിക്കുന്നത്.