fire

ന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ കിരാരിയിലെ വസ്ത്ര ഗോഡൗണിന് തീപിടിച്ച് ഒമ്പത് പേർ മരിച്ചു. രാത്രി 12.30 ഓടെയാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. ഇവരെ സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂന്ന് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരുന്നു ഗോഡൗൺ സ്ഥിതി ചെയ്തിരുന്നത്. പുറത്ത് കടക്കാൻ ഒരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളു. മാത്രമല്ല കെട്ടിടത്തിൽ തീ കെടുത്താനുള്ള സംവിധാനങ്ങൾ ഇല്ലായിരുന്നതും ദുരന്തത്തിന്റെ ആഘാതം കൂട്ടി.

കഴിഞ്ഞ ആഴ്ച വടക്കൻ ഡൽഹിയിലെ റാണി ജാൻസി റോഡിൽ പ്രവർത്തിച്ചിരുന്ന ഒരു ഫാക്ടറിയിൽ ഉണ്ടായ തീപിടിത്തത്തിൽ നാൽപത്തിമൂന്ന് പേർ മരിച്ചിരുന്നു. പുലർച്ചെ അഞ്ച് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഈ സമയം ഫാക്ടറിയിൽ ഉറങ്ങുകയായിരുന്ന തൊഴിലാളികളാണ് മരിച്ചവരിൽ ഭൂരിഭാഗവും.