anugrahithan-antony

സണ്ണിവെയിനിനെ നായകനാക്കി നവാഗതനായ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന 'അനുഗ്രഹീതൻ അന്റണിയിലെ' ഗാനം പുറത്തുവിട്ടു. ദുൽഖ‍ർ സൽമാന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്ത് വിട്ടിരിക്കുന്നത്.

96 ഫെയിം ഗൗരി കിഷനാണ് സണ്ണിവെയിന്റെ നായികയായി എത്തുന്നത്. മനു രഞ്ജിത്തിന്റെ വരികൾക്ക് അരുൺ മുരളീധരനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് ഹരിശങ്കർ കെ.എസ് ആണ്. ഗ്രാമീണതയുടെ മനോഹാരിത വിളിച്ചോതിക്കൊണ്ടുള്ള പാട്ട് യൂട്യൂബിൽ ട്രെൻഡിംഗിൽ രണ്ടാമതാണ്.